ലാഭം എടുക്കല്‍ തുടരുന്നു, ഓഹരി വിപണി താഴേയ്ക്ക്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലാഭം എടുക്കല്‍ തുടരുകയാണ്. ഇത് വിപണിയെ വീണ്ടും താഴേയ്ക്ക് തള്ളുന്നു. സെപ്തംബര്‍ 23 വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ വിപണിയില്‍ ആവേശം ഉണ്ടായിരുന്നില്ല.
സെന്‍സെക്സ് 19,861.01 (-80.71 )
നിഫ്ടി NSE 5959.55 (-31.45)
സെന്‍സെക്സും നിഫ്ടിയും താഴോട്ട് മാത്രമായിരുന്നു. എത്ര പോയന്റ് താഴോട്ടാണെന്നത് മാത്രമേ മാറിയിരുന്നുള്ളു. എന്നാല്‍ ഇത് ചെറിയ തിരുത്തല്‍ മാത്രമാണെന്നാണ് വിപണി വിദഗ്ദരുടെ നിലപാട്. വിപണി തിരുത്തല്‍ നടത്തി വീണ്ടും മുകളിലേയ്ക്ക് പോകുമെന്ന പ്രവചിയ്ക്കുന്നവരും ഉണ്ട്.
വെള്ളിയാഴ്ചയും ഇതേ നിലപാട് തുടര്‍ന്നേയ്ക്കാനാണ് സാദ്ധ്യത. എന്നാല്‍ വ്യാഴാഴ്ചത്തേതില്‍ നിന്ന് വ്യത്യസ്ഥമായി കയറിയും ഇറങ്ങിയുമായിരിയ്ക്കും വിപണി വെള്ളിയാഴ്ച.












Click it and Unblock the Notifications