അയോധ്യ വിധി: ബാംഗ്ലൂരില്‍ 3ദിവസം നിരോധനാജ്ഞ
ബാംഗ്ലൂര്‍: അയോധ്യയിലെ തര്‍ക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിധി വരുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി.
ബാംഗ്ലൂരില്‍ സപ്തംബര്‍ 24 മുതല്‍ 26 വരെ സിആര്‍പിസി 144ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ അവധി നല്‍കിയിട്ടുണ്ട്.
മംഗലാപുരം, ഹുബ്ലി, ഉഡുപ്പി എന്നിവിടങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാകാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ബുധനാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു.
സമാധാനം തകര്‍ക്കുന്ന തരത്തില്‍ യാതൊരു പ്രവര്‍ത്തനവും ഉണ്ടാകരുതെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications