Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ : കൂട്ട എസ്എംഎസുകള്‍ക്ക് നിരോധനം

Ban on bulk SMSes for 72 hours
ദില്ലി: അയോധ്യ തര്‍ക്ക ഭൂമിയെക്കുറിച്ചുള്ള വിധിപറയുന്നത് സെപ്തംബര്‍ 29 വരെ സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന ഒട്ടേറെ പേര്‍ക്ക് ഒരുമിച്ച് എസ്എംഎസ് അയയ്ക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 29 വരെ നീട്ടി
സെപ്തംബര്‍ 23 വൈകീട്ടാണ് ഈ തീരുമാനം സര്‍ക്കാര്‍ അറിയിച്ചത്.
6.13 പി എം

ദില്ലി: അയോധ്യ വിധിയുടെ പശ്ചാത്തലത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കൂട്ട എസ്എംഎസുകളും എംഎംഎസുകളും സര്‍ക്കാര്‍ ബുധനാഴ്ച മുതല്‍ നിരോധിച്ചു. ഉടന്‍ പ്രാബല്യത്തോടെ മൂന്നു ദിവസത്തേക്കാണു നിരോധനം.

ആഭ്യന്തരമന്ത്രാലയവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് വാര്‍ത്താവിനിമയ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചത്.

ഇതുസംബന്ധിച്ച് എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും നിര്‍ദേശം നല്‍കി. കോടതി വിധി വന്നശേഷം മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കൂട്ട എസ്എംഎസുകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണു നിയന്ത്രണം.

ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നത്. അതേ സമയം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വ്യക്തിപരമായി എസ്എംഎസ് അയക്കുന്നതിന് നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

വിധി വരുമ്പോള്‍ തിടുക്കത്തിലുള്ളതോ അനുചിതമോ ആയ നിഗമനങ്ങളിലെത്തരുതെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം ആഹ്വാനം ചെയ്തു.

10:42 എ എം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+