ഗെയിംസ്: കലാകാരന്മാര്‍ക്ക് മോശം ഭക്ഷണം നല്‍കി

ഗെയിംസ് ഉദ്ഘാടനത്തിനെത്തിയ കലാകാരന്മാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയെന്നാണ് പരാതി. കലാകാരന്മാര്‍ക്ക് രാവിലേയും ഉച്ചയ്ക്കും നല്‍കിയ ഭക്ഷണം പഴകിയതായിരുന്നുവത്രേ.
ഇതേതുടര്‍ന്ന് ഇവര്‍ ഭക്ഷണം ബഹിഷ്‌കരിക്കുകയായിരുന്നു. ചെണ്ടമേളത്തിനായി കേരളത്തില്‍ നിന്നും എത്തിയ 120 അംഗസംഘവും മോശം ഭക്ഷണം കിട്ടിയവരില്‍ ഉള്‍പ്പെടുന്നു.
ഗെയിംസിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ഗെയിംസ് ഫെഡറേഷന്‍ മേധാവി മൈക്ക് ഫെന്നല്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണുന്നുണ്ട്. ഇതിനു ശേഷം മാത്രമേ ഗെയിംസിന്റെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ തകരാറുകളും ഗെയിംസ് വില്ലേജിലെ താമസസൗകര്യങ്ങളുടെ അപാകതയ്ക്കും പുറമേ തീവ്രവാദ ഭീഷണിയും ഗെയിംസിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications