പീഡനശ്രമം റെയില്‍വേ എന്‍ജിനീയര്‍ അറസ്റ്റില്‍
കാഥിഹാര്‍(ബീഹാര്‍): ഇന്ത്യയിലെത്തിയ ആസ്‌ത്രേലിയക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച റെയില്‍വേ എന്‍ജിനീയര്‍ അറസ്റ്റിലായി.
വിനോദ സഞ്ചാരിയായി എത്തിയ സ്ത്രീയുടെ പരാതിയെത്തുടര്‍ന്നു റെയില്‍വേ പോലീസാണ് എന്‍ജിനീയര്‍ അരൂപ് റോയിയെ അറസ്റ്റു ചെയ്തത്.
തീവണ്ടിയില്‍ വച്ച് ബുധനാഴ്ചയാണ് റോയി 41കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പട്‌ന-ന്ൂ ജല്‍പായ്ഗുരി കാപ്പിറ്റല്‍ എക്‌സ്പ്രസിന്റെ ടു ടയര്‍ എസിയില്‍ സഞ്ചരിക്കുകയായിരുന്നു ഈ സ്ത്രീ.
കോച്ചിനകത്തെത്തിയ റോയ് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് തീവണ്ടി ബസ്രോയി സ്‌റ്റേഷനിലെത്തിയപ്പോഴാണ് സ്ത്രീ റെയില്‍വേ പൊലീസിന് പരാതി നല്‍കിയത്.
റയില്‍വേയില്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറാണ് റോയ്. സ്ത്രീയുടെ പരാതിയിന്മേല്‍ റെയില്‍വേ പൊലീസ് റോയിയെ അറസ്റ്റുചെയ്തു.












Click it and Unblock the Notifications