Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയിംസ് വേദിയില്‍ റഹ്മാന്‍ ജയ് ഹോ പാടും

AR Rahman
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഉത്ഘാടനത്തിന് കൊഴുപ്പേകാന്‍ പുതിയ ഗാനത്തിനൊപ്പം എ.ആര്‍ റഹ്മാന്റെ ഓസ്‌കര്‍ അവാര്‍ഡ് ഗാനം 'ജയ് ഹോ'യും.

'മാ തുഛേ സലാം' എന്ന ദേശഭക്തിഗാനവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുളള ആദരസൂചകമായി 'വൈഷ്ണവ ജനതോ' എന്ന ഗാനവും റഹ്മാന്‍ ആലപിക്കും.

ഇതോടൊപ്പം റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗെയിംസ് തീം സോംഗ് 'യാരോ ഇന്ത്യ ബുലാ ലിയ' എന്ന ഗാനത്തിന്റെ ഓഡിയോ വീഡിയോ അവതരണവും ഉണ്ടാകും.

ഗെയിംസ് ഉത്ഘാനടത്തിനായി റഹ്മാന്‍ ചിട്ടപ്പെടുത്തിയ യാരോ ഇന്ത്യ എന്നു തുടങ്ങുന്ന ഗാനം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. റഹ്മാന്റെ കഴിവുകള്‍ ഗാനത്തില്‍ പ്രിതഫലിയ്ക്കുന്നില്ലെന്നും സംഗീതസംവിധാനം നിലവാരം കുറഞ്ഞതാണെന്നും ആരോപണങ്ങളുണ്ട്.

ഉത്ഘാടനച്ചടങ്ങില്‍ നൃത്തം ചെയ്യേണ്ട ഗായകന്‍ ഗാനം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഗാനം മാറ്റിച്ചിട്ടപ്പെടുത്തില്ലെന്ന നിലപാടിലാണ് റഹ്മാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+