Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പ്രവേശന പരീക്ഷ നടത്തണം

ദില്ലി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റിന്റെ ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ പ്രവേശന പരീക്ഷ നടത്തണമെന്ന മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് സുപ്രീം കോടതിയുടെ അനുമതി.
പി എ മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ തന്നെയായിരിക്കണം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്രപരസ്യം നല്‍കി യോഗ്യത ഉള്ളവര്‍ക്കെല്ലാം പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. അടുത്തമാസം 25ന് മുന്‍പ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാനേജ്‌മെന്റ് ക്വാട്ടയില്‍ അവശേഷിക്കുന്ന 97 സീറ്റുകള്‍ക്ക് പുറമെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് ഒഴിവു വരുന്ന എല്ലാം സീറ്റുകളിലേക്കും പ്രവേശനം നടത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അടുത്തമാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പ്രവേശന നടപടികള്‍ സംബന്ധിച്ച് കോടതിയെ ധരിപ്പിക്കണം.

നേരത്തെ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് മാത്രമെ പുതിയ പ്രവേശന പരീക്ഷയിലും പങ്കെടുക്കാനാവു എന്ന മാനേജ്‌മെന്റ് വാദം കോടതി അംഗീകരിച്ചില്ല. പത്രപരസ്യം നല്‍കി യോഗ്യരായ എല്ലാവരെയും പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കണമെന്ന് കോടതി പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നുവെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അറിയിച്ചു.

മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. മിച്ചമുള്ള സീറ്റുകളിലെ പ്രവേശനത്തിനുള്ള മാര്‍ഗം നിര്‍ദേശിക്കാന്‍ മുഹമ്മദ് കമ്മറ്റിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+