ഇറോം ഷര്‍മിളയുടെ നില ഗുരുതരം
ഇംഫാല്‍: കഴിഞ്ഞ പത്തു വര്‍ഷമായി സായുധ സേനയ്‌ക്കെതിരെ നിരാഹാര സമരത്തിലേര്‍പ്പെട്ടിരിയ്ക്കുന്ന മണിപ്പൂരിലെ മനുഷ്യവകാശപ്രവര്‍ത്തക ഇറോം ഷര്‍മിളയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.
ഏറെക്കാലമായി തുടരുന്ന നിരാഹാരം ഷര്‍മിളയുടെ ആരോഗ്യം പാടെ തകര്‍ത്തുവെന്നും ആശങ്കാജനകമായ വിധത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ടെന്നും ജെഎന്‍ ആശുപത്രി അധികൃതര്‍ അറിയച്ചു.
സായുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 1958ലെ നിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ രണ്ടിനാണ് ഇറോം ഷര്‍മിള നിരാഹാര സമരം തുടങ്ങിയത്. ഇംഫാല്‍ താഴ്‌വരയിലെ മാലോം ഗ്രാമത്തില്‍ അസം റൈഫിള്‍സ് 10പേരെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.
ആത്മഹത്യാശ്രമം ആരോപിച്ചാണ് ഷര്‍മിളയെ ആദ്യം അറസ്റ്റ് ചെയ്തത്. ഇടയ്ക്കിടെ ഷര്‍മിളയെ മോചിപ്പിക്കാറുണ്ടെങ്കിലും നിരാഹാരസമരം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കാറാണ് പതിവ്.
ജെഎന്‍ ആശുപത്രിയിലെ ജയിലാക്കി മാറ്റിയ മുറിയിലാണ് ഷര്‍മിളയെ അറസ്റ്റു ചെയ്തു പാര്‍പ്പിച്ചിരിക്കുന്നത്. ഷര്‍മിളയ്ക്ക് മൂക്കിലിട്ട കുഴല്‍വഴിയാണ് ഇപ്പോഴും ഭക്ഷണം നല്‍കുന്നത്.












Click it and Unblock the Notifications