മാറാട്: 16 പ്രതികളെ കുറ്റവിമുക്തരാക്കി
കോഴിക്കോട്: തെക്കേത്തൊടി കുഞ്ഞുമോന്‍ വധക്കേസിലെ 16 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. ഒന്നാം മാറാട് കലാപത്തിനിടെയാണ് കുഞ്ഞുമോന്‍ കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ സാധിച്ചില്ലെന്ന കാരണം പറഞ്ഞാണ് മാറാട് പ്രത്യേക കോടതി ജഡ്ജി സോഫി തോമസ് കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.
കുറ്റവിമുക്തരായവര്‍ ഇവരാണ്. സീമാമൂന്റകത്ത് അഷ്‌റഫ്(46), എര്‍ജുവിന്റകത്ത് സൈനുദ്ദീന്‍(48), എര്‍ജുവിന്റകത്ത് സക്കീര്‍(36), എര്‍ജുവിന്റകത്ത് കബീര്‍(51), നാലുകുടിപ്പറമ്പ് മനാഫ്(30), സീമാമൂന്റകത്ത് നൗഫല്‍ (31), സീമാമൂന്റകത്ത് താജുദ്ദീന്‍(36), സീമാമൂന്റകത്ത് ഗഫൂര്‍(37), സീമാമൂന്റകത്ത് മനാഫ്(33), സീമാമൂന്റകത്ത് ശിഹാബുദ്ദീന്‍ (35), എര്‍ജുവിന്റകത്ത് ഹനീഫ(40), സീമാമൂന്റകത്ത് കോയമോന്‍(35), സീമാമൂന്റകത്ത് ഷിഹാബ് (28), തലക്കലകത്ത് മൊയ്തീന്‍ കോയ(38), നാലുകുടിപറമ്പ് ലത്തീഫ്(35), എര്‍ജുവിന്റകത്ത് സാദിഖ്(39) എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ പതിനാറുവരെയുള്ള പ്രതികള്‍. ഇവര്‍ എല്ലാപേരും മാറാട് സ്വദേശികളാണ്.
ഇതില്‍ മൂന്ന്, അഞ്ച്, ആറ്, ഏഴ്, ഒമ്പത്, പതിനൊന്ന്, പന്ത്രണ്ട് എന്നീ പ്രതികള്‍ ഇപ്പോള്‍ മറ്റ് ചില കൊലക്കേസുകളില്‍ ശിക്ഷ അനുഭവിയ്ക്കുന്നവരാണ്. ഷിംജിത്ത് വധക്കേസിലും മാറാട് കൂട്ടക്കൊല കേസിലുമാണ് ഇവര്‍ ശിക്ഷ അനുഭവിയ്ക്കുന്നത്.
2009 ഏപ്രില്‍ 23നാണ് വിചാരണ തുടങ്ങിയത്. കേസില്‍ ആകെ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്.
2002 ജനുവരി മൂന്നിന് രാത്രി 9നാണ് മാറാട് തെക്കേതൊടി ഉണ്ണിയുടെ മകന്‍ കുഞ്ഞുമോന്‍ കൊല്ലപ്പെടുന്നത്. സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ മാരകായുധങ്ങളുമായി മാറാട്ടുള്ള വീട്ടില്‍ വച്ച് കുഞ്ഞുമോനെ വെട്ടികൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രതി ഭാഗം ഈ വിധിയ്ക്കെതിരെ ഹൈകോടതിയെ സമീപിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications