കെഎസ്ഇബിയില്‍ അഴിമതിയെന്ന് ആര്യാടന്‍
തിരുവനന്തപുരം: കെ എസ് ഇ ബിയില്‍ പുതിയ സോഫ്റ്റ്‌വേര്‍ വാങ്ങുന്നതില്‍ അന്‍പതു കോടിയുടെ അഴിമതി നടന്നതായി ആര്യാടന്‍ മുഹമ്മദ് എം എല്‍ എ ആരോപിച്ചു. കെ എസ് ഇ ബിയില്‍ ഇലക്ട്രിസിറ്റിയുടെ ഉപയോഗം അറിയുന്നതിനും വൈദ്യുതിയുടെ പ്രസരണവും ഉപയോഗവും കമ്പ്യുട്ടറില്‍ മനസിലാക്കുന്നതിനും ആവശ്യമായ സോഫ്റ്റ്‌വേര്‍ വാങ്ങിയതിലാണ് ആഴിമതി നടന്നതായി ആര്യാടന്‍ തിരുവനതപുരത്തു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
കൊറിയന്‍ കമ്പിനിയായ കൊറിയന്‍ ഇലക്ട്രിക് പവര്‍ ഡേറ്റാനെറ്റ് വര്‍ക്ക് എന്ന കമ്പനിക്കു വേണ്ടി നിയമവ്യവസ്ഥകള്‍ മറ്റിയതായും ആര്യാടന്‍ ആരോപിചു. ഇതിനെതിരെ വിപ്രൊ ചെയര്‍മാന്‍ അസിം പ്രേംജി വരെ ചീഫ് സെകറ്ററിക്കു പരാതി നല്‍കിയിട്ടുണ്ട്.
കരാര്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ടെണ്ടര്‍ വിളിച്ചിരുന്നു. ഇതില്‍ ഇരുപത്തിരണ്ടു കമ്പനികല്‍ ടെന്റര്‍ നല്‍കി. എന്നാല്‍ ടെന്ററിലെ മാനദണ്ഡങ്ങള്‍ മറികടന്നാണു കൊറിയന്‍ കമ്പനിയ്ക്ക് കരാര്‍ നല്‍കിയതെന്നും ഇ അഴിമതി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ആര്യടന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications