നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി ജീവനൊടുക്കി
മൂന്നാര്‍: ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി നാട്ടുകാര്‍ നോക്കിനില്‍ക്കെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനി കവിത (35) യാണ് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്ത് ആത്മഹത്യചെയ്തത്.
ഇവരെക്കുറിച്ചോ ഭര്‍ത്താവിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും നാട്ടുകാര്‍ക്ക് അറിയില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്ന് വാടകവീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് മാസം മുമ്പ് ബാലന്‍ എന്നയാള്‍ കോളിനയിലെത്തി വീട് വാടകയ്‌ക്കെടുത്തിരുന്നു. പിന്നീട് ഭാര്യയാണെന്ന് പരിചയപ്പെടുത്തി കവിതയെയും ഇവിടെ കൊണ്ടു. കുറച്ച് ദിവസത്തിനുശേഷം കവിതയെ കബളിപ്പിച്ച് സ്വര്‍ണവും പണവുമായി ഇയാള്‍ കടന്നുകളഞ്ഞു. ഇതു സംബന്ധിച്ച് കവിത പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ തൊടുപുഴയിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് മൂന്നാറിലെ വാടകവീട്ടിലെത്തിയ ഇവര്‍ വൈകിട്ടോടെ വീടിനു പുറത്തിറങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.












Click it and Unblock the Notifications