വിവാഹം നടത്തിയില്ല; പെണ്‍കുട്ടി ജീവനൊടുക്കി
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം ഉടന്‍ നടത്താനാകില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതില്‍ മനംനൊന്ത് വിഷംകഴിച്ച പതിനാറുകാരി മരിച്ചു.
കാരിക്കുഴി ലക്ഷംവീട് കോളനിയില്‍ രമേശിന്റെ മകള്‍ കൃഷ്ണയാണ് കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
സമീപവാസിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞ വീട്ടുകാര്‍ കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വിവാഹം ഉടന്‍ നടത്താനാകില്ലെന്നും പറഞ്ഞു.
ഇതേത്തുടര്‍ന്ന് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ വിഷയമെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താമെന്ന് ഉറപ്പുനല്‍കി വിട്ടയച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസം പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി.












Click it and Unblock the Notifications