കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം പൊലീസുമായി ആസ്‌ത്രേലിയന്‍ താരങ്ങള്‍

  • By Lakshmi
Google Oneindia Malayalam News

CWG Logo
മെല്‍ബണ്‍: സുരക്ഷയുടെ പേരില്‍ ചില രാജ്യങ്ങളിലെ താരങ്ങള്‍ ദില്ലിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്നു പിന്‍മാറിയതിന് പിന്നാലെ സ്വന്തം പൊലീസുമായി ആസ്‌ത്രേലിയന്‍ താരങ്ങള്‍ എത്തുന്നു.

സ്വന്തം താരങ്ങളുടെ സുരക്ഷയ്ക്കായിട്ടാണ് ആസ്‌ത്രേലിയയിലെ സര്‍ക്കാര്‍ ഉന്നതപൊലിസ് ഉദ്യോഗസ്ഥരുടെ സംഘത്തെ ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നത്.

ആസ്‌ത്രേലിയന്‍ ഫെഡറല്‍ പൊലിസിലെ 15 ഉന്നത പൊലിസ് ഉദ്യോഗസ്ഥരാണ് താരങ്ങളുടെ സുരക്ഷയ്ക്കായി ഇന്ത്യയില്‍ എത്തുന്നത്. ആസ്‌ത്രേലിയയിലെ ഒരു പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഗെയിംസ് വേദിയില്‍ ഏതെങ്കിലും അത്യാവശ്യ സന്ദര്‍ഭമുണ്ടായാല്‍ താരങ്ങളെ അതിവേഗം ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

സ്‌റ്റേഡിയത്തിന്റെ അവസ്ഥയിലും മറ്റ് അവശ്യ സംവിധാനങ്ങളിലുമുള്ള പിഴവ് ആഴ്ചകള്‍ക്കുമുമ്പു തന്നെ ദില്ലിയിലെ ആസ്‌ത്രേലിയന്‍ സ്ഥാനപതികാര്യാലയം ആസ്‌ത്രേലിയയിലെ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസ് കാണാന്‍ ഇന്ത്യയില്‍ എത്തുന്ന ആസ്‌ത്രേലിയയിലെ വിനോദസഞ്ചാരികളുടെ സുരക്ഷയും സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X