Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്പാദ്യം: ബില്‍ ഗേറ്റ്സിന്റെ മക്കള്‍ക്ക് യോഗമില്ല

Bill Gates
ലണ്ടന്‍: ബില്‍ ഗേറ്റ്‌സിന്റെ ഏറ്റവും മികച്ച ഉത്പന്നമേത്? മൈക്രോസ്ഫ്റ്റ്, വിന്‍ഡോസ്... ആലോചിച്ച് തല പുകയ്ക്കാന്‍ വരട്ടെ. കഴിഞ്ഞ കുറെക്കാലമായി ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്ന ഒരു രസികന്‍ ഇമെയിലെ ചോദ്യമാണിത്. ചോദ്യത്തിന്റെ ഉത്തരവും മെയിലിലുണ്ട്. വേറൊന്നുമല്ല, ഗേറ്റ്‌സിന്റെ പുത്രി ജെന്നിഫര്‍ കാതറീനാണത്രേ ഏറ്റവും മികച്ച ഉത്പന്നം.

കാതറീന്റെ സൗന്ദര്യം കണ്ട് ഏതോ വിരുതന്‍ പടച്ചുണ്ടാക്കിയ ഇമെയിലായിരുന്നത്. കാതറീന് പുറമെ റോറി ജോണ്‍ ഗേറ്റ്‌സ്, ഫോബി അഡ്‌ലി ഗേറ്റ്‌സ എന്നീ രണ്ട് ആണ്‍മക്കള്‍ കൂടി ഗേറ്റ്‌സിനുള്ള കാര്യം ഇമെയില്‍ സൃഷ്ടാക്കള്‍ മൈന്‍ഡ് ചെയ്തില്ല.

എന്തായാലും ഗേറ്റ്‌സിന്റെ ഈ മക്കള്‍ക്കൊന്നും പിതാവിന്റെ സമ്പാദ്യം അനുഭവിയ്ക്കാന്‍ യോഗമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 56 ബില്യന്‍ ഡോളര്‍ വരുന്ന സമ്പാദ്യം ഒരു സാമ്രാജ്യം ഉണ്ടാക്കാനോ മക്കള്‍ക്ക് കൈമാറാനോ താത്പര്യമില്ലെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ പറയുന്നത്. പണം കുട്ടികള്‍ക്ക് കൈമാറുന്നത് അവര്‍ക്കോ സമൂഹത്തിനോ ഗുണകരമാവില്ലെന്നാണ് 54കാരനായ ഗേറ്റ്‌സിന്റെ നിലപാട്. ഗേറ്റ്‌സിന്റെ ഭാര്യ മെലിന്‍ഡയും ഇതിനോട് യോജിയ്ക്കുന്നു.

ഇവര്‍ പറയുന്നത് വെറുംവാക്കൊന്നുമല്ല, ഇരുവരും ഇതിനകം കോടിക്കണക്കിന് ഡോളറിന്റെ സഹായം ദരിദ്ര രാജ്യങ്ങളിലെ കുട്ടികള്‍ക്കായി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കായി സമ്പാദ്യത്തിന്റെ ചെറിയൊരു ശതമാനം മാത്രം നീക്കിവെയ്ക്കാനാണേ്രത ഗേറ്റ്‌സ് ദമ്പതികളുടെ ദീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+