വിയറ്റ്‌നാമില്‍ വന്‍ ശവക്കുഴി കണ്ടെത്തി
ഹനോയ്: വിയറ്റ്‌നാമില്‍ കണ്ടെത്തിയ വന്‍ ശവക്കുഴിയില്‍ നിന്നും 47 കമ്മ്യൂണിസ്റ്റ് കമാന്‍ഡോകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഖ്വാങ് ഗായി പ്രവിശ്യയിലെ ഘിയ ഹാനിലാണ് ശവക്കുഴി കണ്ടെത്തിയത്.
വിയറ്റ്‌നാം യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹഹങ്ങളാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. എട്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഘിയ ഹാന്‍ ഡെപ്യൂട്ടി മേധാവി ലു ഡിന്‍ ഫു അറിയിച്ചു.
1968 ജനുവരിയില്‍ സൈഗോണില്‍ താവളമടിച്ച യുഎസ് സൈന്യത്തെ ആക്രമിച്ചവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അന്നത്തെ ആക്രമണത്തില്‍ രക്ഷപ്പെട്ട കമാന്‍ഡോകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണു ശവക്കുഴി കണ്ടെത്തിയത്.
1975 ല്‍ അവസാനിച്ച വിയറ്റ്‌നാം യുദ്ധത്തില്‍ 58,000 യുഎസ് സൈനികരും 30 ലക്ഷത്തോളം വിയറ്റ്‌നാമുകാരും കൊല്ലപ്പെട്ടിരുന്നു. ലക്ഷങ്ങളെ കൊന്നൊടുക്കിയിട്ടും അമേരിയ്ക്ക് യുദ്ധം ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications