98 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീക്ക് വധശിക്ഷ
വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയില്‍ ഏതാണ്ട് 98ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നു.
41 വയസ്സുള്ള തെരേസ ലെവിസിനാണ് 350,000 ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനായി ഭര്‍ത്താവിനെയും അയാളുടെ മകനെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
സുപ്രീം കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജി തള്ളിയതോടെ വ്യാഴാഴ്ച ഇവരുടെ വധശിക്ഷ നടപ്പാക്കും. വിഷം കുത്തിവെച്ചാണ് ഇവരുടെ വധ ശിഷ നടപ്പാക്കുക.
വധശിക്ഷയെ എതിര്‍ക്കുന്നവര്‍ കോടതി വിധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മതിയായ മാനസിക ആരോഗ്യം പോലുമില്ലാതിരുന്ന തെരേസ നിയമ സംവിധാനത്തിന്റെ ഇരയാവുകയായിരുന്നെന്ന് അവര്‍ പറയുന്നു.
ഇതിന് മുമ്പ് 1912ല്‍ വിര്‍ജിനിയ ക്രിസ്ത്യന്‍ എന്ന 17കാരിയാണ് സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധേയയായ അവസാന സ്ത്രീ. 1976ല്‍ വധശിക്ഷ പുനസ്ഥാപിച്ച ശേഷം ഇത് നേരിടുന്ന 12 സ്ത്രീയാണ് തെരേസ. കഴിഞ്ഞ 24 വര്‍ഷത്തിനിടെ 1215 പേര്‍ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. ലോകത്തേറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാവുന്ന ചൈനി, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് അമേരിക്കയുടെ സ്ഥാനവും.












Click it and Unblock the Notifications