ഏറ്റവും വലിയ ബിഎംഡബ്ലിയു ഷൊറൂം ദില്ലിയില്‍
ദില്ലി: ബി എം ഡബ്ളിയുകാറിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഷൊറൂം ദില്ലിയ്ക്കടുത്ത് ഗുഡ്‍ഗാവില്‍ തുറന്നു. ഒരുലക്ഷം ചതുരശ്ര അടിയാണ് ഈ ഷൊറൂമിന്റെ വിസ്ത്രീര്‍ണം. വില്പനയ്ക്കും സര്‍വീസിനും സൗകര്യമുള്ളതാണ് ഇത്.
അര്‍ബന്‍ സ്ട്രീറ്റ് ഡിസ്‍പ്ലെ ആശയമാണ് ഈ ഷൊറൂമിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിയ്ക്കുന്നത്. ബിഎംബ്ലിയുവിന്റെ തനതായ രീതിയാണിത്. ഷൊറൂം ഒമ്പത് കാറുകള്‍ പ്രദര്‍ശിപ്പിയ്ക്കും. അര്‍ബന്‍ സ്ട്രീറ്റ് ഡിസ്‍പ്ലെ രീതിയാണ് ഇതിന് ഉപയോഗിച്ചിരിയ്ക്കുന്നത്. 14 സര്‍വീസ് ബേകള്‍ ഇവിടെ ഉണ്ട്. ഒരു ദിവസം 60 കാറുകള്‍ വരെ ഇവിടെ സര്‍വീസ് ചെയ്യാനാവും.
ഇന്ത്യയില്‍ എമ്പാടും ബിഎംഡബ്ലിയു കാറുകള്‍ വിതരണം നടത്തുന്ന ബേഡ് ഓട്ടോമേറ്റീവ് തന്നെയാണ് ഈ ഷൊറൂമിന്റെയും ഉടമസ്ഥര്‍.
സിങ്കപ്പൂരിലും മലേഷ്യയിലും ജര്‍മനിയിലും പരിശീലനം നേടിയവരാണ് ഇവിടത്തെ ജീവനക്കാര്‍.












Click it and Unblock the Notifications