ആത്മവിശ്വാസത്തോടെ സെന്‍സെക്സ് 20000ന് മുകളില്‍
മുംബൈ: സെപ്തംബര്‍ 24 വെള്ളിയാഴ്ച വിപണി അവസാനിച്ചത് ആത്മ വിശ്വാസത്തോടെയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇറക്കത്തിന് ശേഷം കയറി എന്ന് മാത്രമല്ല അത് 20000ത്തിന് മുകളില്‍ എത്തി എന്നതായിരുന്നു ആ ആത്മ വിശ്വാസത്തിന് കാരണം.
രാവിലെ മികച്ചതായിരുന്നില്ല വിപണി. പക്ഷേ ഉച്ചയ്ക്ക് ശേഷം ഉഷാറായി. യുറോപ്യന്‍ വിപണി താഴോട്ടായിരുന്നെങ്കിലും വിദേശ ഫണ്ടുകള്‍ ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ വാങ്ങള്‍ തുടര്‍ന്നു. അതായിരുന്നു ഉയര്‍ച്ചയ്ക്ക് കാരണം. ഈ ആവേശം നിഫ്ടിയെ 6000 ന് മുകളിലും എത്തിച്ചു.
സെന്‍സെക്സ് 20,045.18 (+184.17)
നിഫ്ടി 6018.30 (+58.75 )
വൈകാതെ വിപണി ഉയരത്തിലേയ്ക്ക് പോകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വിദേശ പണം ഒഴുകി എത്തുന്നതല്ലാതെ ഇന്ത്യയിലെ നിക്ഷേപകര്‍ ഇപ്പോഴും വിപണിയില്‍ എത്തിയിട്ടില്ല. സെപ്തംബറില്‍ മാത്രം വിദേശ ഫണ്ടുകള്‍ 20,500 കോടി രൂപയുടെ ഓഹരി ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാങ്ങി. ജൂണ്‍ മുതല്‍ ഇതുവരെ വന്ന വിദേശ പണം 59,000 കോടി രൂപയാണ്.
നിഫ്ടി 6300 വരെ അനായാസമായി ഉയരുമെന്നാണ് നിരീക്ഷക മതം. അതിന് ശേഷം ഒരു തിരുത്തല്‍ ഉണ്ടായേയ്ക്കും. ആ തിരുത്തലും നിക്ഷേപകര്‍ക്ക് വാങ്ങാന്‍ പറ്റിയ സമയമാണെന്നും നിരീക്ഷകര്‍ പറയുന്നു.


Click it and Unblock the Notifications