ഗേംസ് വേദിയാകാന്‍ ഇന്ത്യ കോഴ നല്‍കി
മെല്‍ബോണ്‍: 2010 ലെ ദില്ലി കോമണ്‍വെല്‍ത്ത് ഗേംസ് വേദിയായി അംഗീകരിയ്ക്കാനായി ഇന്ത്യ 72 രാജ്യങ്ങള്‍ക്ക് കോഴ നല്‍കിയെന്ന് പുതിയ ആരോപണം. ഒക്ടോബര്‍ മൂന്നിനാണ് ഗെയിംസ് തുടങ്ങുന്നത്.
ഡെയ്‍ലി ടെലഗ്രാഫ് എന്ന പത്രമാണ് ഈ ആരോപണ വാര്‍ത് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ഓരോ രാജ്യത്തിനും 100,000 ഡോളര്‍ വീതമാണത്രെ ഇന്ത്യ നല്‍കിയത്. ഗെയിംസിന്റെ വേദി നിശ്ചയിയ്ക്കാനായി ജമൈക്കയില്‍ നടന്ന അവസാന യോഗത്തിനും പ്രസന്റേഷനും ഇടയ്ക്ക് ഇനത്യ ഈ രാജ്യങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തത്രെ.
2010 കോണണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയായി ദില്ലി തീരുമാനിയ്ക്കപ്പെടുകയാണെങ്കില്‍ ഓരോ രാജ്യത്തിനും കായിക മേഘലയുടെ വികസനത്തിനായി ഒരുലക്ഷം ഡോളര്‍ നല്‍കുമെന്ന് ഇന്ത്യ പ്രതിനിധികളോട് പറഞ്ഞതായാണ് ഡെയ്‍ലി ടെലഗ്രാഫ് പത്രം ആരോപിയ്ക്കുന്നത്.
തീരുമാനം വന്നതിന് ശേഷം ഇന്ത്യ എല്ലാ രാജ്യങ്ങള്‍ക്കും പണം നല്‍കുകയും ചെയ്തു. ഇന്ത്യയെ പിന്തുണയ്ക്കാനായി ആസ്ത്രേലിയ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇതുകൊണ്ട് ഈ വാഗ്ദാനം ആസ്ത്രേലിയ അത്ര കാര്യമാക്കിയില്ല.












Click it and Unblock the Notifications