കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡി മര്‍ദ്ദനം:തച്ചങ്കരിയ്ക്ക് അറസ്റ്റ്വാറണ്ട്

  • By Lakshmi
Google Oneindia Malayalam News

Thachankary
ആലപ്പുഴ: കസ്റ്റഡി മര്‍ദ്ദനക്കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍നില്‍ കഴിയുന്ന ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോടതി അറസ്റ്റു വാറണ്ട് അയച്ചു.

തച്ചങ്കരിക്കെതിരെയുള്ള കേസില്‍ അഞ്ചു വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിക്കല്‍, ഗൂഢാലോചന എന്നിവയടക്കം ക്രമിനില്‍ വകുപ്പ് 325, 343, 357, 330, 109, 120 എന്നീ പ്രകാരമാണ് കേസ് കോടതിയിലുള്ളത്.

ആലപ്പുഴ സിജെഎം കോടതിയാണ് വാറന്റ് നല്‍കിയത്. 1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്്. പുന്നപ്ര പുത്തന്‍വളപ്പില്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ (19) ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം.

അയല്‍വാസിയായ പ്രകാശന്‍ എന്നയാളും മറ്റുചിലരും ചേര്‍ന്നാണ് തൂങ്ങിമരിച്ച സുജയെ ആശുപത്രിയിലെത്തിച്ചത്. പുന്നപ്ര പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കിയതും പ്രകാശനായിരുന്നു.

അന്ന് എഎസ്പി ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരി പ്രകാശനെ പ്രതിയാക്കി കേസെടുക്കുകയും ഇയാളെ ഏഴുദിവസം കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിച്ച് 57 ദിവസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.

പിന്നീട് െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ പ്രകാശന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പ്രകാശന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടും ടോമി തച്ചങ്കരി അന്യായമായി മര്‍ദ്ദിച്ചുവെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്.

അന്ന് സിഐമാരായിരുന്ന ഷെയ്ക് അന്‍വര്‍, പീറ്റര്‍ ബാബു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. പോലീസ് കോണ്‍സ്റ്റബിള്‍മാരായിരുന്ന ഹരിദാസ്, കേശവന്‍കുട്ടി, ജാഫര്‍, പൂക്കോയ, അബൂബക്കര്‍ എന്നിവരാണ് നാലു മുതല്‍ എട്ടുവരെ പ്രതികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X