കനത്ത മഴ; ചേര്‍ത്തലയില്‍ വെള്ളപ്പൊക്കം

കനത്തമഴയെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പള്ളിക്കത്തോടും അരൂരും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജനങ്ങളോട് ക്യാമ്പുകളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട. വ്യാഴാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
പള്ളിപ്പുറം, അരൂര്‍, കുമ്പളം, പൂച്ചാക്കല്‍, തുറവൂര്‍ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. അരൂര്‍, കുത്തിയതോട് ഭാഗങ്ങളില്‍ പല വീടുകളിലും വെള്ളം കയറി. പല വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.












Click it and Unblock the Notifications