Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടുന്ന തീവണ്ടിയ്ക്കുമുകളില്‍ മണ്ണിടിഞ്ഞുവീണു

Train
കൊച്ചി: മുളന്തുരുത്തിക്കു സമീപം തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസിനു മുകളില്‍ മണ്ണിടിഞ്ഞു വീണു നാലു പേര്‍ക്കു പരുക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് കോട്ടയം എറണാകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്.

ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ നാലു ബോഗികള്‍ക്കു മുകളിലായാണു മണ്ണിടിഞ്ഞു വീണത്. എഞ്ചിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കടന്നു പോയശേഷമാണ് അപകടം ഉണ്ടായത്. കല്ലും മണ്ണും വീഴുന്നതു കേട്ട് ഇറങ്ങിയവര്‍ക്കാണു പരുക്കേറ്റതെന്നാണു വിവരം.

മുളന്തുരുത്തി റയില്‍വേ സ്‌റ്റേഷനു സമീപം എത്താറായിരുന്നതിനാല്‍ തീവണ്ടിയ്ക്കു വേഗത കുറവായിരുന്നു. പാളത്തിലേക്കു വീണ മണ്ണ് മാറ്റാനുളള ശ്രമം തുടരുകയാണ്. കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം വെള്ളിയാഴ്ച പുനസ്ഥാപിക്കാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഉന്നത റയില്‍വേ , പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി. എറണാകുളം-കോട്ടയം എറണാകുളം പാസഞ്ചറും കോട്ടയം-എറണാകുളം പാസഞ്ചറും റദ്ദാക്കിയിരിക്കുകയാണ്

ചെന്നൈ -തിരുവനന്തപുരം മെയില്‍, ചെന്നൈ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്,എറണാകുളംതിരുവനന്തപുരം- വഞ്ചിനാട് എക്‌സ്പ്രസ്, മുംബൈ-കന്യാകുമാരി എക്‌സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ്, ബീക്കാനീര്‍- കൊച്ചുവേളി എക്‌സ്പ്രസ് തുടങ്ങിയ തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചു വിടും.

വിവരങ്ങള്‍ക്കായി റയില്‍ വേ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്. നമ്പറുകള്‍ 04712321205, 2321194,2321237,04842100316

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+