ഇടതുമായി സഹകരിക്കില്ല: മുരളീധരന്‍

തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയെ കാണാനായി ആലപ്പുഴയില്‍ എത്തിയതായിരുന്നു മുരളീധരന്‍.
യുഡിഎഫിനൊപ്പം പ്രചാരണം നടത്തുന്നതിന് പ്രാദേശിക തലങ്ങളില്‍ നിന്ന് ക്ഷണം ലഭിക്കുന്നുണ്ട്. എന്നാല്‍ യുഡിഎഫ് നേതാക്കളുമൊത്ത് വേദി പങ്കിടുന്നതിനുള്ള സാധ്യത വിരളമാണ്. ചിലയിടങ്ങളില്‍ യുഡിഎഫുമായി സീറ്റുധാരണയായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ ആലപ്പുഴയിലെ ഗൗരിയമ്മയുടെ വസതിയിലെത്തിയാണ് മുരളീധരന്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചത്.
സീറ്റുചര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസിനെതിരെ പരസ്യമായി ഗൗരിയമ്മ രംഗത്തെത്തിയ സാഹചര്യത്തില്‍ മുരളീധരന്റെ സന്ദര്‍ശനം യുഡിഎഫ് കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
എന്നാല്‍ സന്ദര്‍ശനം തികച്ചും വ്യക്തിപരമായിരുന്നെന്നും, രാഷ്ട്രീയവിഷയങ്ങളൊന്നും ചര്‍ച്ചചെയ്തില്ലെന്നുമാണ് ഗൗരിയമ്മയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications