Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് രാഹുലിന് പരാതിക്കത്തയച്ചു

YC flag
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങളെ അവഗണിക്കുന്നു എന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് ഫാക്‌സ് സന്ദേശം അയച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്ക് നല്‍കണം എന്ന രാഹൂല്‍ ഗാന്ധിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല എന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ വ്യാപകമായി അവഗണിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ലിജു വ്യാഴാഴ്ച വൈകീട്ട് ഫാക്‌സ് സന്ദേശം അയച്ചത്.

യുവാക്കള്‍ക്കായി അഖിലേന്ത്യാ നേതൃത്വം നീക്കിവച്ചിട്ടുള്ള 50 ശതമാനം സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലാത്തവരെയാണ് കൂടുതല്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്്.

കൂടാതെ ഈ സീറ്റുകളിലേക്ക് വനിതകളെയും കൊണ്ടുവന്ന് തങ്ങള്‍ക്കുള്ള അവസരം പൂര്‍ണമായും നിഷേധിക്കുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ കോപ്പി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനും കെപിസിസിക്കും അയച്ചുകൊടുത്തിട്ടുണ്ട്്്.

സീറ്റ് ചര്‍ച്ചയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍, തങ്ങള്‍ നല്‍കിയ ലിസ്റ്റില്‍ നിന്ന് അഞ്ച് ശതമാനം പേരെ പോലും പരിഗണിച്ചിട്ടില്ല എന്നതാണ് ഇതിനു തെളിവായി യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളില്‍ സജീവമായി പരിഗണിക്കാനായി 3000 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ലിസ്റ്റാണ് നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ ലിസ്റ്റ് ജില്ലാ നേതൃത്വം പരിഗണനയ്‌ക്കെടുക്കുന്നേയില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

എല്ലാ ജില്ലകളിലും സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എങ്കിലും തങ്ങള്‍ നല്‍കിയ ലിസ്റ്റ് കീഴ് ഘടകങ്ങള്‍ക്ക് നല്‍കാതെ എങ്ങനെ അതില്‍ നിന്നുള്ളവരെ പരിഗണിക്കും എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+