ഡെല്ലും ടേബ്‍ലറ്റ് പിസി ഇറക്കുന്നു
ന്യൂയോര്‍ക്ക്: ഐപാഡിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഡെല്‍ എഴ് ഇഞ്ച് സ്ക്രീനുള്ള ടേബ്‍ലെറ്റ് കമ്പ്യൂട്ടര്‍ ഇറക്കുന്നു. ആന്‍ഡ്രോയിഡായിരിയ്ക്കും ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.
ഡെല്ലിന്റെ സിഇഒ മൈക്കേല്‍ ഡെല്‍ ആണ് ഇത് വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ മൈക്കേല്‍ തയാറായില്ല. എപ്പോഴായിരിയ്ക്കും ഇത് വിപണിയില്‍ ഇറങ്ങുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഏഴ് ഇഞ്ച് ടേബ്‍ലെറ്റ് പിസി അദ്ദേഹം പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു.
ഐ പാഡിന് ഒമ്പത് ഇഞ്ച് സ്ക്രീനാണുള്ളത്. സാംസങ് ഇറക്കുന്ന ഗാലക്സി ടാബിനും ഏഴ് ഇഞ്ച് സ്ക്രീനാണെന്നാണ് അറിയുന്നത്.
ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നത് കൈയില്‍ കൊണ്ടുനടക്കാവുന്ന പാഡ് കമ്പ്യൂട്ടറുകളുടെ രംഗത്താണെന്ന കരുതാം. ഐ പാഡിന്റെ വിജയത്തിന് ശേഷം പല കമ്പനികളും പാഡ് കമ്പ്യൂട്ടര്‍ ഇറക്കുമെന്ന വാര്‍ത്തയുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇറക്കി മൂന്ന് മാസം കൊണ്ട് ഐ പാഡ് 33 ലക്ഷം എണ്ണം വിറ്റതാണ് മറ്റ് കമ്പനികള്‍ക്ക് ആവേശം ഉണ്ടാക്കിയിരിയ്ക്കുന്നത്.
2010 ഏപ്രിലില്‍ ഡെല്‍ ഒരു ടേബ്‍ലെറ്റ് പിസി ഇറക്കിയിരുന്നു. എന്നാല്‍ അതിന് അഞ്ച് ഇഞ്ച് ടച്ച് സ്ക്രീനാണ് ഉണ്ടായിരുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഒരു ഗിഗാഹേര്‍ഡ്സ് സ്നാപ്പ് ഡ്രാഗണ്‍ പ്രോസസറുമായിരുന്നു ഇതില്‍. അഞ്ച് എം പി ക്യാമറയും എല്‍ഇഡി ഫ്ലാഷും വൈഫൈയും 3ജി കണക്ടിവിറ്റിയും ഇതിലുണ്ടായിരുന്നു. 32 ജിബി വരെ കൂട്ടാവുന്ന മൈക്രോ എസ്ഡി മെമ്മറിയും ഇതനിനുണ്ടായിരുന്നു.












Click it and Unblock the Notifications