ഇരുപതാം മാസത്തില്‍ കുഞ്ഞിന് പുകവലി

20 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് പുകവലിക്ക് അടിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റെനൊ അര്‍ദിയാന്‍സ്യ എന്ന കുട്ടിയാണ് ഇത്തവണത്തെ താരം.
റെനോയ്ക്ക് ദിവസം അര പായ്ക്കറ്റ് സിഗരറ്റ് വേണമത്രേ. ദക്ഷിണ സുമാത്രയില്‍ നിന്ന് പുറത്തിറങ്ങുന്ന പത്രം ദി ശ്രീവിജയ പോസ്റ്റിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യം വന്നത്.
തന്റെ മകന്‍ കഴിഞ്ഞ ആറ് മാസമായി സിഗരറ്റ് വലിക്കുന്നുണ്ട് എന്നാണ് റെനൊയുടെ പിതാവ് ഡെലി കുസ്‌നാദി പറയുന്നത്. എന്നാല്‍, മകനെ ആരാണ് പുകവലിക്കാന്‍ പഠിപ്പിച്ചത് എന്ന് ഇദ്ദേഹത്തിനറിയില്ല.
പക്ഷേ, ദിവസവും സിഗരറ്റ് നല്‍കിയില്ലെങ്കില്‍ മകന്‍ കരഞ്ഞ് ബഹളം കൂട്ടുമെന്ന് 34 കാരനായ പിതാവ് സമ്മതിക്കുന്നു. തന്റെ കുഞ്ഞിന്റെ ദുശ്ശീലത്തില്‍ പിതാവിന് വളരെയധികം ദു:ഖമുണ്ട്.
എന്നാല്‍, മകന്റെ പുകവലിമാറ്റാനായി ചികിത്സ തേടാന്‍ പണമില്ലന്നാണ് കുസ്‌നാദി പറയുന്നത്. ആശുപത്രിയില്‍ പോകാന്‍ വളരെയധികം പണം വേണമെന്നാണ് പരിചയക്കാരുടെയൊക്കെ അഭിപ്രായമെന്നും ഇയാള്‍ പറയുന്നു.
കാണാന്‍ റെനൊ ഒരു സാധാരണ കുട്ടിയാണ്. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ ഇഷ്ടമാണെങ്കിലും ഒരു സിഗരറ്റ് കണ്ടുകഴിഞ്ഞാല്‍പ്പിന്നെ കഴിയില്ലൊം വിട്ട് റെനോയുടെ ശ്രദ്ധ അതില്‍മാത്രമാകും.












Click it and Unblock the Notifications