Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുമായി ലൈംഗികബന്ധം; അധ്യാപിക കുരുക്കില്‍

ലണ്ടന്‍: പതിനെട്ട് വയസ്സിന് താഴെമാത്രം പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യക്കാരിയായ അധ്യാപികയ്‌ക്കെതിരെ ബ്രിട്ടനിലെ പൊലീസ് കേസെടുത്തു.

മുപ്പത്തിയേഴുകാരിയായ ഹേന പട്ടേലാണ് ലൈംഗികവിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ബ്രിട്ടനിലെ ഒരു ബോയ്‌സ് സ്‌കൂളില്‍ അധ്യാപികയാണ് ഹേന.

ഇവിടത്തെ രണ്ട് കുട്ടികളുമായിട്ടാണത്രേ ഇവര്‍ അസന്മാര്‍ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. തൊഴിലിന്റെ മാന്യത തകര്‍ത്തുവെന്നും വിശ്വാസവഞ്ചനകാണിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2010 ഏപ്രിലിലാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റുചെയ്തത്. പിന്നീട് സെപ്റ്റംബര്‍ വരെ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. ഇനി ഒക്ടോബര്‍ 11നാണ് ഇവര്‍ക്ക് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാകേണ്ടത്.

ബ്രിട്ടനിലെ നിയമപ്രകാരം 18വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും അതിന് പ്രേരിപ്പിക്കുന്നതുമെല്ലാം കുറ്റകരമാണ്.

പ്രത്യേകിച്ചും കുട്ടികളുമായി വിശ്വസ്തമായ ബന്ധം പുലര്‍ത്തുന്നവരാണെങ്കില്‍ കുറ്റം ഗുരുതരമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് അധ്യാപകര്‍ തമ്മിലും വിദ്യാര്‍ഥികളുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല, ഇത് കുറ്റകരവും വിശ്വാസവഞ്ചനുയമായിട്ടാണ് പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+