അയോധ്യയില്‍ രാമക്ഷേത്രം പണിയണം: അദ്വാനി

അയോധ്യ രഥയാത്രയുടെ വാര്‍ഷിക ദിനമായ ശനിയാഴ്ച, ബിജെപിയുടെ മുന്‍ നേതാവ് ഉമാ ഭാരതിയുമൊത്ത് സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്വാനി്.
രഥയാത്രയ്ക്ക് ഭാരതത്തിലുടനീളം സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു എന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അദ്വാനി പറഞ്ഞു.
1990 സെപ്തംബര്‍ 25 ന് ആയിരുന്നു അദ്വാനി രഥയാത്ര നടത്തിയത്. അന്നുമുതല്‍, എല്ലാ വാര്‍ഷിക ദിനത്തിലും ബിജെപിയുടെ മുതിര്‍ന്ന നേതാവ് സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്.
ഇതിനിടെ മധ്യപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി ഉമാഭാരതി അദ്വാനിക്ക് ഒപ്പം ക്ഷേത്ര സന്ദര്‍ശനം നടത്തിയത് അവര്‍ ബിജെപിയിലേക്ക് തിരികെ എത്തുന്നതിന്റെ ശക്തമായ സൂചനയായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്.












Click it and Unblock the Notifications