അയോധ്യ കേസ് സുപ്രീംകോടതിയുടെ പുതിയ ബഞ്ചിന്

രമേശ്ചന്ദ്ര ത്രിപാഠി നല്‍കിയ ഹര്‍ജിയിലാണ് ഈ തീരുമാനം. നേരത്തെ കേസ് പരിഗണിച്ചിരുന്ന രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായതിനെത്തുടര്‍ന്ന് വിശാല ബെഞ്ചിന് വിടുകയായിരുന്നു.
വിധി നീട്ടണമെന്നാവശ്യപ്പെട്ട് കേസിലെ 17ാം കക്ഷിയായ രമേശ്ചന്ദ്ര ത്രിപാഠി നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, എച്ച്.എല്‍. ഗോഖ്‌ലെ എന്നിവരടങ്ങുന്ന ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായതിനെത്തുടര്‍ന്നാണ് സപ്തംബര്‍ 23ന് വിധി സ്‌റ്റേ ചെയ്തത്.
വിധി പറയുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളിയപ്പോഴാണ് ത്രിപാഠി സുപ്രീം കോടതിയെ സമീപിച്ചത്.
അലഹാബാദ് ഹൈക്കോടതിയില്‍ അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാരില്‍ ഒരാള്‍ സപ്തംബര്‍ 30ന് വിരമിക്കുകയാണ്. പുതിയ ജഡ്ജി കേസ് പരിഗണിക്കുന്നപക്ഷം കേസ് തുടക്കത്തിലേ പഠിക്കണം. ഇത് കണക്കിലെടുത്താണ് 28ന് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൊ ബെഞ്ചില്‍ നേരത്തേ പരാതി നല്‍കിയപ്പോള്‍ അരലക്ഷം രൂപ പിഴ ചുമത്തിയാണ് അത് തള്ളിയത്.












Click it and Unblock the Notifications