പ്രധാനമന്ത്രി ഇടപെട്ടു; ഒരുക്കങ്ങള്‍ ഭംഗിയായി

പ്രധാനമന്ത്രി ഇടപെട്ടതോടെ ഭരണനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ച് 24 മണിക്കൂറിനുള്ളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഒരുക്കങ്ങളെ ശരിയായ പാതയിലേയ്ക്ക കൊണ്ടുവരുകയായിരുന്നു.
ഗെയിംസ് വില്ലേജിലെ ഒരുക്കങ്ങളില്‍ ഗെയിംസ് ഫെഡറേഷന്‍ മേധാവി മൈക്കല്‍ ഫെന്നല്‍ സംതൃപ്തി അറിയിച്ചതിനു പിന്നാലെ ആസ്‌ത്രേലിയ, കാനഡ, ന്യൂസീലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് ടീമുകള്‍ ഗെയിംസിനെത്തുമെന്ന് ഉറപ്പു നല്‍കി. ഇംഗ്ലണ്ട് സംഘം വെള്ളിയാഴ്ച ദില്ലിയില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
ലോക, ഒളിംപിക്‌സ് സൈക്‌ളിങ് ചാംപ്യന്‍ ജെറയന്റ് തോമസ് ഉള്‍പ്പെടെ അഞ്ചു സൈക്‌ളിങ് താരങ്ങള്‍ പിന്‍മാറിയത് കഴിഞ്ഞ ദിവസം വന്‍ വാര്‍ത്തായിരുന്നു. ഗെയിംസിനുണ്ടാകുന്ന വന്‍ തിരിച്ചടികളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു.
മിക്ക താരങ്ങളും പിന്‍മാറിയത് ശുചിത്വ, ആരോഗ്യ, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാല്‍ ഗെയിംസ് വില്ലേജ് വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടി പിന്‍മാറ്റഭീഷണി മുഴക്കിയ രാജ്യങ്ങളെല്ലാം ഒരുക്കങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ചാണു ടീമുകളെ അയയ്ക്കാന്‍ തയാറായിരിക്കുന്നത്. മിക്ക രാജ്യങ്ങളില്‍നിന്നും ടീമുകള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇന്ത്യയിലേയ്ക്ക് പുറപ്പെടും.
വില്ലേജില്‍ സംഘത്തിനുള്ള താമസസ്ഥലത്ത് അവസാനവട്ട മിനുക്കുപണികള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ എത്തിയിരക്കുന്ന താരങ്ങള്‍ ഹോട്ടലില്‍ തങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് വില്ലേജിലേക്കു മാറാന്‍ കഴിയും.












Click it and Unblock the Notifications