ഗര്‍ഭിണിയായ 13കാരിയെ പിതാവ് കൊലപ്പെടുത്തി
നാഗ്പൂര്‍: ഗര്‍ഭിണിയായ പതിമൂന്നുകാരിയെ പിതാവ് കൊന്ന് കിണറ്റിലിട്ടു. നാഗ്പൂരിനടുത്ത് കൊണ്ഡലിയിലാണ് ഒരാഴ്ച മുമ്പ് കൊലപാതകം നടന്നത്.
കുടുംബ സഹൃത്തില്‍ നിന്നും മകള്‍ മീന കുഹിക് ഗര്‍ഭിണിയായ വിവരമറിഞ്ഞ പിതാവ് ഫക്കീര്‍ചന്ദ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റില്‍ എറിയുകയായിരുന്നു.
വിവരമറിഞ്ഞ് മീനയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു. ഫക്കീര്‍ ചന്ദ് ആദ്യം കുട്ടിയുടെ മരണം സംബന്ധിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു.
ഇയാളുടെ മൊഴി പ്രകാരം മീനയുടേത് അസ്വാഭാവിക മരണം എന്നാണ് പൊലീസ് ആദ്യം രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ കൊലയ്ക്കുപയോഗിച്ച ദുപ്പട്ട കണ്ടുകിട്ടിയതോടെയാണ് പൊലീസിന് കൊലപാതകത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചത്.
മീനയുടെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന യുവാവാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ മാനഭംഗക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മകളെയും മകളെ ചതിച്ചയാളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു ഫകീര്‍ചന്ദിന്റെ തീരുമാനമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.


Click it and Unblock the Notifications