Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് സീറ്റ് വിഭജന ഫോര്‍മുല തയ്യാര്‍

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി യുഡിഎഫ് സീറ്റുവിഭജന ഫോര്‍മുല തയ്യാറാക്കി. യുഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കും 2005ല്‍ മല്‍സരിച്ച സീറ്റുകള്‍ നല്‍കാനാണു സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനം.

ഉഭയകക്ഷി ചര്‍ച്ചയിലൂടെ വേണമെങ്കില്‍ സീറ്റുകള്‍ വച്ചുമാറാമെന്ന വ്യവസ്ഥയുമുണ്ട്. ജോസഫ് വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനും ധാരണയായി.

എന്നാല്‍ പി.സി തോമസ് വിഭാഗം മത്സരിച്ച സീറ്റുകള്‍ കുറയ്ക്കും. ജോസഫ് മാണി വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ നല്‍കില്ല.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് സീറ്റുവിഭജനം പൂര്‍ത്തിയാക്കണമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട്. ഇതോടെ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമാവുകയാണ്.

അതിനിടെ, യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് സര്‍ക്കുലര്‍ നല്‍കാന്‍ കെപിസിസി തീരുമാനമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന സര്‍ക്കുലര്‍ കെപിസിസി താഴേത്തട്ടിലേക്ക് നല്‍കും.

40 വയസ്സിന് താഴെയുള്ള യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ പ്രാദേശിക നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളാക്കണം. പ്രാദേശിക തലത്തില്‍ പോഷക സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

എത്രയും വേഗം സൌഹാര്‍ദപരമായി സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി ഗോദയിലിറങ്ങാനാണു യുഡിഎഫ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്കു നല്‍കിയ നിര്‍ദേശം. പ്രാദേശിക തലത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്ത സ്ഥലങ്ങളുണ്ടെങ്കില്‍ ജില്ലാ നേതൃത്വം ഇടപെട്ടു പരിഹരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+