Get Updates
Get notified of breaking news, exclusive insights, and must-see stories!

പകരം തരാന്‍ സ്‌നേഹാക്ഷരം മാത്രം: ഒഎന്‍വി

ONV Kurup
തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവായ പ്രിയകവി ഒഎന്‍വി കുറുപ്പിന് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി.

ഈ സ്‌നേഹത്തിന് എനിക്ക് പകരം തരാന്‍ സ്‌നേഹത്തിന്റെ അക്ഷരങ്ങള്‍ മാത്രമാണുള്ളതെന്ന് ഒ.എന്‍.വി കുറുപ്പ് പറഞ്ഞു.

ഞാന്‍ സ്‌നേഹത്തില്‍ ചാലിച്ച അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ആ സ്‌നേഹത്തിന് പകരം നിങ്ങള്‍ സ്‌നേഹം തരുന്നു, ഹൃദയത്തില്‍ ഇടം തരുന്നു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു-അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ സന്തോഷവും ദു:ഖവും ഞാന്‍ ഉള്‍ക്കൊള്ളുന്നു. ഈ കൈകള്‍ക്ക് ശക്തിയുണ്‌ടെങ്കില്‍ നാളെ എഴുതുമ്പോള്‍ ഈ വികാരങ്ങളും ഞാന്‍ പകര്‍ന്നിരിക്കും, അല്ലാതെ മറ്റൊന്നും ഇപ്പോള്‍ പറയാനില്ല- വികാരാധീനനായി ഒഎന്‍വി പറഞ്ഞു.

ശനിയാഴ്ച രാവിലെ 9.30നാണ് ഒ.എന്‍.വിയും പത്‌നിയും ദുബായിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

മന്ത്രിമാരായ എം.എ ബേബി, എം. വിജയകുമാര്‍, കവയത്രി സുഗതകുമാരി, മേയര്‍ സി. ജയന്‍ബാബു എന്നിവര്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ഒ.എന്‍.വിയുടെ ജ്ഞാനപീഠ പുരസ്‌കാരചടങ്ങ് കേരളത്തില്‍ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി എം.എ ബേബി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+