കോട്ടയം-കൊച്ചി റൂട്ടില്‍ തീവണ്ടി ഗതാഗതമില്ല

മണ്ണ് മാറ്റിയാലും സുരക്ഷാ പരിശോധന അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ ഗതാഗതം പുനസ്ഥാപിക്കാനാകൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീവണ്ടി ഗതാഗതം ശനിയാഴ്ച വൈകി പുനസ്ഥാപിക്കാനുള്ള സാധ്യതയും വിരളമാണ്. കോട്ടയം റൂട്ടിലൂടെയുള്ള മിക്ക തീവണ്ടികളും ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റയില്‍വേ അറിയിച്ചിട്ടുണ്ട്.
മൂന്നു ബോഗികള്‍ക്കു മുകളിലേക്കാണ് 30 അടി ഉയരത്തില്‍ നിന്ന് മണ്ണ് ഇടിഞ്ഞുവീണത്. ഇതില്‍ ഒരു ബോഗിക്കുമുകളിലുള്ള മണ്ണ് മാറ്റുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
അപകടസ്ഥലത്തുതന്നെ ഇനിയും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ ഭാഗത്തെ മണ്ണ് വെട്ടിമാറ്റേണ്ടി വരും. കനത്ത മഴയില്‍ മണ്ണ് ചെളിയാകുന്നതാണ് ജോലികള്‍ തടസ്സപ്പെടുത്തുകയാണ്.
പ്രത്യേകം സജ്ജീകരണങ്ങളൊരുക്കി വെള്ളിയാഴ്ച രാത്രിയിലും മണ്ണുമാറ്റല്‍ തുടര്‍ന്നു. മണ്ണു നീക്കം ചെയ്യാനുള്ള ജെസിബി കൊണ്ടുവരാനായി റയില്‍വേ ട്രാക്കിന് സമാന്തരമായി റോഡ് നിര്‍മിച്ചത് പാളങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബലക്ഷയം ഉണ്ടാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ പാളങ്ങള്‍ കൂടി ഇത്തരത്തില്‍ പരിശോധിക്കണം. കോട്ടയം എറണാകുളം റൂട്ടില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനില്‍ക്കുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications