Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫീസില്‍ പൂജ; മോഹന്‍ എബ്രഹാം അവധിയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പൂജ നടത്തിയതിന്റെ പേരില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ മോഹന്‍ എബ്രഹമിനോട് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടു.

മോഹന്‍ എബ്രഹാമിന്റെ ശത്രുദോഷം മാറ്റാന്‍ വേണ്ടിയുള്ള പൂജകള്‍ ചാരച്ചിറയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നടത്താന്‍ വേണ്ടിയാണത്രേ ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇതറിഞ്ഞ് മാധ്യമങ്ങളും മറ്റും എത്തിയപ്പോള്‍ ജീവനക്കാര്‍ സ്ഥലം വിടുകയായിരുന്നു.

നേരത്തേ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ എബ്രഹാമിനോട് മന്ത്രി എംഎ ബേബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എബ്രഹാം ഇതേവരെ വിശദീകരണ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

മോഹന്‍ എബ്രഹാമിനെതിരേ മൂന്നു വിജിലന്‍സ് കേസുകളള്‍ നിലവിലുണ്ട്. വിഎച്ച്എസ്ഇ ഡയറക്ടര്‍ ആയിരിക്കെ വകുപ്പിനു വേണ്ടി കംപ്യൂട്ടറുകളും പാഠപുസ്തകങ്ങളും വാങ്ങിയ വകയില്‍ അഴിമതി നടത്തിയതിനും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും അദ്ദേഹം കുറ്റക്കാരനാണെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നു മോഹന്‍ എബ്രഹാമിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. തുടര്‍ന്നു കോടതി ഇടപെട്ടപ്പോള്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രം ഡയറക്റ്ററായി മോഹന്‍ എബ്രഹാമിനെ സ്ഥലം മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+