Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ അഞ്ചുദിവസം കൂടി കനത്ത മഴ

കൊച്ചി: കേരളത്തില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കൂടി ശക്തമായ മഴ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ മണിക്കൂറില്‍ 55കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.

ഇപ്പോള്‍ തെക്കന്‍ ജില്ലകളില്‍ അനുഭവപ്പെടുന്ന കനത്ത മഴ ഈ മാസം 27ന് ശേഷം വടക്കന്‍ ജില്ലകളിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ടെന്നും നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു.

മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം. സമുദ്രനിരപ്പില്‍നിന്ന് ഉയരത്തില്‍ തമിഴ്‌നാട് തീരത്ത് രൂപംകൊണ്ട ചുഴിയാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന മഴയ്ക്കു കാരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ വ്യക്തമാക്കി.

ഈ ചുഴി പടിഞ്ഞാറേക്ക് നീങ്ങി വ്യാഴാഴ്ച വൈകീട്ടോടെ കേരള തീരത്തെത്തി. ഇതിന്റെ സ്വാധീനം മൂലമാണ് വരും ദിവസങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

എറണാകുളം ജില്ലയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വെള്ളിയാഴ്ച രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ച് കൊച്ചി നഗരത്തില്‍ 18 സെന്റി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പിറവം17, പെരുമ്പാവൂര്‍ 15, നെടുമ്പാശ്ശേരി11, ആലുവ ഒന്‍പത് എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെ കണക്ക്.

ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ 14 സെന്റീ മീറ്റര്‍ വരെയും കോട്ടയം, വൈക്കം ഭാഗത്ത് എട്ട് സെന്റീ മീറ്ററും പത്തനംതിട്ട കോന്നിയില്‍ ഒന്‍പത് സെന്റീ മിറ്ററും തൃശ്ശൂര്‍ ചാലക്കുടിയില്‍ ഒന്‍പത് സെന്റീ മീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകളനുസരിച്ച് വടക്കന്‍ ജില്ലകളില്‍ നാമമാത്രമായ മഴയാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+