Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരി കീഴടങ്ങി; ഉപാധികളോടെ ജാമ്യം

Thachankary
ആലപ്പുഴ: കസ്റ്റഡി പീഡനക്കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ ടോമിന്‍ തച്ചങ്കരിയ്ക്ക് ആലപ്പുഴ സിജെഎം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ശനിയാഴ്ച രാവിലെ 10.50 ഓടെ രഹസ്യമായാണ് തച്ചങ്കരി കോടതിയില്‍ കീഴടങ്ങിയത്. ഇന്നലെയാണ് കോടതി തച്ചങ്കരിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

1991ലുണ്ടായ ഒരു കൊലപാതക്കേസില്‍ അറസ്റ്റുചെയ്തയാളെയാണ് തച്ചങ്കരി കസ്റ്റഡിയില്‍ പീഡിപ്പിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് കേസന്വേഷിച്ചപ്പോള്‍ ഇയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞിരുന്നു. പിന്നീട് ഇയാള്‍ തച്ചങ്കരിയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

പുന്നപ്ര പുത്തന്‍വളപ്പില്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം. അയല്‍വാസിയായ പ്രകാശനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളാണ് തച്ചങ്കരിയ്‌ക്കെതിരെ പരാതി നല്‍കിയത്.

തച്ചങ്കരി പ്രകാശനെ പ്രതിയാക്കി കേസെടുക്കുകയും ഇയാളെ ഏഴുദിവസം കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിച്ച് 57 ദിവസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് െ്രെകംബ്രാഞ്ച് കേസ് ന്വേഷിച്ചത്.

തച്ചങ്കരിക്കെതിരെയുള്ള കേസില്‍ അഞ്ചു വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തച്ചങ്കരിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടന്നതായി ആരോപണമുണ്ട്. അറസ്റ്റ് ഒഴിവാക്കി കോടതിയില്‍ ഹാജരായി ജാമ്യത്തിനു ശ്രമിക്കുന്നതിന് പോലീസ് അവസരമൊരുക്കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+