കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേല്‍ എന്റെ ശക്തികേന്ദ്രം: ഒബാമ

  • By Lakshmi
Google Oneindia Malayalam News

Obama and Michelle
വാഷിങ്ടണ്‍: മിഷേലിനെ ജീവിത പങ്കാളിയായി ലഭിച്ചത് മഹാഭാഗ്യമാണെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. ഒരു നല്ല പങ്കാളി എന്നതിനൊപ്പം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല അമ്മമാരില്‍ ഒരാള്‍ കൂടിയാണ് മിഷേല്‍ എന്നും ഒബാമ പറഞ്ഞു.

ക്ലിന്റന്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവില്‍ സംസാരിക്കാനായി മിഷേലിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.

മിഷേലിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, മിഷേല്‍ തന്നെ വിവാഹം ചെയ്തതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ താനാണെന്ന് കരുതുന്നു.

ഓരോ ദിവസവും തനിക്ക് ധാരാളം നല്ല ഉപദേശങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍, ദിവസത്തിന്റെ അവസാനം മിഷേല്‍ എന്ന ധാര്‍മ്മിക കേന്ദ്രം നല്‍കുന്ന ഉപദേശങ്ങളാണ് എന്നെ വാഷിംഗ്ടണിലെ ബഹളത്തിലൂടെ മുന്നോട്ട് നയിക്കുന്നത്. എന്നെയും എന്റെ മക്കളെയും ഇപ്പോഴത്തെ നിലയില്‍ എത്തിച്ചതിനു മിഷേലിനോട് നന്ദിയുണ്ട്- ഒബാമ പറഞ്ഞു.

തുടര്‍ന്ന്് വേദിയില്‍ മിഷേലിന്റെ ഊഴമായിരുന്നു. തന്നെ ഇത്തരത്തില്‍ പരിചയപ്പെടുത്തിയതില്‍ നിന്ന് താന്‍ എന്തുകൊണ്ട് ഒബാമയെ വിവാഹം ചെയ്തു എന്നത് വ്യക്തമാണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് മിഷേല്‍ സംസാരം തുടങ്ങിയത്.

ഒബാമയെ വിവാഹം ചെയ്യാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ് എന്നും മിഷേല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വെറ്റ്‌ഹൌസില്‍ ആയിരുന്നപ്പോള്‍ മകള്‍ ചെല്‍സിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കി വളര്‍ത്തിയതിന് ക്ലിന്റനെ അഭിനന്ദിക്കാനും മിഷേല്‍ മറന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X