രാജ്ഞിയ്ക്കൊപ്പം ശയിച്ച മന്ത്രിയ്ക്ക് തടവ്

നാല്‍പ്പത്തിരണ്ടുകാരനായ എംസ്വാതി മൂന്നാമന് രാജാവിന് 14 ഭാര്യമാരും അവരിലെല്ലാം കൂടി 23 കുട്ടികളുണ്ട്. ഇദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ ഭാര്യ നൊതന്ഡൊ ദുബെയും (22) മന്ത്രിയും ശയിക്കുന്ന ചിത്രം പൊലീസാണ് രാജാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
മുന്‍ മിസ് ടീന്‍ സ്വാസിലാന്റായിരുന്ന ദുബെയും മാംബയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
കൊട്ടാരത്തില്‍ നിന്ന് പട്ടാളക്കാരന്റെ വേഷം ധരിച്ച് ആരുടെയും ശ്രദ്ധയില്‍പ്പെടാതെയാണ് ദുബെ പുറത്തിറങ്ങിയിരുത്. ദുബെ മന്ത്രിയുമായി റോയല്‍ വില്ലാസ് ഹോട്ടലിലെ ഒരു മുറിയില്‍ സമയം ചെലവഴിക്കുമ്പോഴാണ് പൊലീസ് കണ്ടുപിടിച്ചത്.
ഇപ്പോള്‍ ദുബെ വീട്ടുതടങ്കലിലും മാംബ ജയിലിലുമാണ്. രാജകോപത്തിനു പാത്രമായ മാംബ ഇനി ഏറെക്കാലം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന. ദുബെ ഇനിമുതല്‍ രാജാമാതാവിനൊപ്പമായിരിക്കും കഴിയുക. ജീവിതകാലം മുഴുവന്‍ ഇവര്‍ 24 മണിക്കൂര്‍ നീരീക്ഷണത്തിലായിരിക്കും.
ഭാര്യമാരില്‍ നിന്നും രാജാവിന് വഞ്ചനനേരിടേണ്ടിവരുന്നത് ഇതാദ്യമായല്ല. 2004ല്‍ രാജാവിന്റെ രണ്ടു ഭാര്യമാര്‍ കാമുകരുമൊത്ത് ലണ്ടനില്‍ അഭയം തേടിയിരുന്നു.
സ്വാസിലാന്‍ഡില്‍ പ്രചാരത്തിലുള്ള ബഹുഭാര്യത്വത്തിന്റെ ശക്തനായ പിന്തുടര്ച്ചക്കാരനായ രാജാവ് എല്ലാവര്‍ഷവും കന്യകമാര്‍ പങ്കെടുക്കുന്ന റീഡ് ഡാന്‍സ് എന്ന ഒരു നൃത്തച്ചടങ്ങില്‍ വച്ചാണ് പുതിയ ഭാര്യയെ സ്വീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും മൊസാമ്പിക്കിനും ഇടയിലാണ് സ്വാസിലാന്റിന്റെ സ്ഥാനം.
ദരിദ്ര രാജ്യമായ സ്വാസിലാന്‍ഡിലെ അവിവാഹിതരായ പെണ്‍കുട്ടികള്‍ അര്‍ധനഗ്നരായി രാജാവിനു മുന്നില്‍ നടത്തുന്ന നൃത്തമാണ് 'റീഡ് ഡാന്‍സ്'.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications