കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്ഞിയ്‌ക്കൊപ്പം ശയിച്ച മന്ത്രിയ്ക്ക് തടവ്

  • By Lakshmi
Google Oneindia Malayalam News

Ndumiso Mamba
ബാബേന്‍: രാഞ്ജിയുമൊത്തുള്ള അവിഹിത വേഴ്ചയെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്റിലെ നിയമമന്ത്രിയെ പുറത്താക്കി. സ്വാസിലാന്റ് രാജാവിന്റെ പന്ത്രണ്ടാമത്തെ ഭാര്യയുമൊത്താണ് നിയമമന്ത്രിയായ എന്‍ഡുമിസൊ മാംബെ പിടിയിലായത്.

നാല്‍പ്പത്തിരണ്ടുകാരനായ എംസ്വാതി മൂന്നാമന്‍ രാജാവിന് 14 ഭാര്യമാരും അവരിലെല്ലാം കൂടി 23 കുട്ടികളുണ്ട്. ഇദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ ഭാര്യ നൊതന്‍ഡൊ ദുബെയും (22) മന്ത്രിയും ശയിക്കുന്ന ചിത്രം പൊലീസാണ് രാജാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

മുന്‍ മിസ് ടീന്‍ സ്വാസിലാന്റായിരുന്ന ദുബെയും മാംബയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കൊട്ടാരത്തില്‍ നിന്ന് പട്ടാളക്കാരന്റെ വേഷം ധരിച്ച് ആരുടെയും ശ്രദ്ധയില്‍പ്പെടാതെയാണ് ദുബെ പുറത്തിറങ്ങിയിരുത്. ദുബെ മന്ത്രിയുമായി റോയല്‍ വില്ലാസ് ഹോട്ടലിലെ ഒരു മുറിയില്‍ സമയം ചെലവഴിക്കുമ്പോഴാണ് പൊലീസ് കണ്ടുപിടിച്ചത്.

ഇപ്പോള്‍ ദുബെ വീട്ടുതടങ്കലിലും മാംബ ജയിലിലുമാണ്. രാജകോപത്തിനു പാത്രമായ മാംബ ഇനി ഏറെക്കാലം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന. ദുബെ ഇനിമുതല്‍ രാജാമാതാവിനൊപ്പമായിരിക്കും കഴിയുക. ജീവിതകാലം മുഴുവന്‍ ഇവര്‍ 24 മണിക്കൂര്‍ നീരീക്ഷണത്തിലായിരിക്കും.

ഭാര്യമാരില്‍ നിന്നും രാജാവിന് വഞ്ചനനേരിടേണ്ടിവരുന്നത് ഇതാദ്യമായല്ല. 2004ല്‍ രാജാവിന്റെ രണ്ടു ഭാര്യമാര്‍ കാമുകരുമൊത്ത് ലണ്ടനില്‍ അഭയം തേടിയിരുന്നു.

സ്വാസിലാന്‍ഡില്‍ പ്രചാരത്തിലുള്ള ബഹുഭാര്യത്വത്തിന്റെ ശക്തനായ പിന്തുടര്‍ച്ചക്കാരനായ രാജാവ് എല്ലാവര്‍ഷവും കന്യകമാര്‍ പങ്കെടുക്കുന്ന റീഡ് ഡാന്‍സ് എന്ന ഒരു നൃത്തച്ചടങ്ങില്‍ വച്ചാണ് പുതിയ ഭാര്യയെ സ്വീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും മൊസാമ്പിക്കിനും ഇടയിലാണ് സ്വാസിലാന്റിന്റെ സ്ഥാനം.

ദരിദ്ര രാജ്യമായ സ്വാസിലാന്‍ഡിലെ അവിവാഹിതരായ പെണ്‍കുട്ടികള്‍ അര്‍ധനഗ്‌നരായി രാജാവിനു മുന്നില്‍ നടത്തുന്ന നൃത്തമാണ് 'റീഡ് ഡാന്‍സ്'.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X