നെജാദിന്റെ ആരോപണം നിന്ദ്യം ഒബാമ

നെജാദിന്റെ ആരോപണം നിന്ദ്യവും വെറുപ്പുണ്ടാക്കുന്നതുമാണെന്ന് ഒബാമ പറഞ്ഞു. ഇറാന്‍ ജനതയ്ക്കുമേല്‍ രാജ്യാന്തര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നതു നെജാദിന്റെ നയങ്ങള്‍ മൂലമാണെന്നും ഒബാമ കുറ്റപ്പെടുത്തി.
ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഒബാമ നെജാദിന്റെ ആരോപണത്തോടു പ്രതികരിച്ചത്.
കഴിഞ്ഞദിവസം 192 രാജ്യങ്ങള്‍ പങ്കെടുത്ത യുഎന്‍ പൊതുസഭാ സമ്മേളനത്തിലാണ് സെംപ്റ്റംബര്‍ 11 ഭീകരാക്രമണം അമേരിക്ക തന്നെ ആസൂത്രണം ചെയ്തതാണെന്ന് നെജാദ് പറഞ്ഞത്.
പ്രസംഗത്തില്‍ പ്രതിഷേധിച്ചു യുഎസ് പ്രതിനിധി സംഘവും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും മറ്റു ചിലരും സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.












Click it and Unblock the Notifications