ദുബയില്‍ വാഹനാപകടത്തില്‍ 3മലയാളികള്‍ മരിച്ചു
ദുബയ്: യുഎഇയിലെ റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
കണ്ണൂര്‍ ഇരിട്ടി സ്വദേശി സുരേഷ്(30), ഭാര്യ ദില്‍ന, ഇവരുടെ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് തന്മയ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന അറബിക്കും കാര്‍ െ്രെഡവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യയുടെ പ്രസവത്തിനായി നാട്ടിലെത്തിയ സുരേഷ് രണ്ടുമാസം മുമ്പാണ് കുടുംബത്തേയുംകൊണ്ട് തിരിച്ചുപോയത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ്.












Click it and Unblock the Notifications