ഗെയിംസ് ദില്ലിയില്‍ വ്യോമഗതാഗത നിയന്ത്രണം
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിനും 14നും ദില്ലിയുടെ വ്യോമ ഗതാഗതമേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രാവിലെ അഞ്ച് മുതല്‍ വൈകീട്ട് പത്തുമണിവരെയാണ് നിയന്ത്രണം. ഈ സമയത്ത് ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കും സൈനിക വിമാനങ്ങള്‍ക്കും നിയന്ത്രണമില്ല.
ഗെയിംസിന്റെ ഉഘാടനചടങ്ങും സമാപന ചടങ്ങും നടക്കുന്ന സമയത്താണ് നിയന്ത്രണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
മറ്റുവിമാനങ്ങള്‍ക്ക് ഗെയിംസ് വില്ലേജില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ മാത്രമായിരിക്കും അനുമതി നല്‍കുക. ഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് വിമാനങ്ങള്‍ എന്നിവയക്കും നിയന്ത്രണം ബാധകമാകും.












Click it and Unblock the Notifications