കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിംസ്: ബോക്‌സിങ് ചാമ്പ്യന്റെ കട്ടില്‍ ഒടിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

Akhil Kumar
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ നിന്നുള്ള ലജ്ജാകരമായ വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല. പ്രധാനമന്ത്രി ഇടപെട്ട് ഗെയിംസ് നടത്തിപ്പിന് കാര്യക്ഷമത കൂട്ടിയിട്ടും പിടിപ്പുകേടിന്റെ കഥകളാണ് ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

താരങ്ങള്‍ക്ക് ഒരുക്കിയ താമസസൗകര്യങ്ങളെക്കുറിച്ചുള്ള പരാതികളും അനുദിനം വര്‍ധിക്കുകയാണ്. ബോക്‌സിങ് ചാമ്പ്യന്‍ അഖില്‍ കുമാറിന്റെ കട്ടില്‍ ഒടിഞ്ഞതാണ് ഏറ്റവും പുതിയ വാര്‍ത്ത. 75 കിലോഗ്രാം വിഭാഗത്തില്‍ നിലവിലുള്ള സ്വര്‍ണമെഡല്‍ ജേതാവാണ് അഖില്‍.

അഖില്‍ ഗെയിംസ് വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ വിശ്രമിക്കാനൊരുങ്ങുമ്പോള്‍ കട്ടിലൊടിഞ്ഞു താഴെ വീഴുകയായിരുന്നു.പിന്നീട് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ പ്ലൈവുഡില്ലെന്നു കണ്ടെത്തി.

ഗെയിംസിനു വേണ്ടി ഒരുക്കിയ നടപ്പാലവും വെയ്റ്റ്‌ലിഫ്റ്റിങ് വേദിയുടെ മേല്‍ക്കൂരയും നേരത്തേ പൊളിഞ്ഞുവീണിരുന്നു. ഇതു പുനര്‍നിര്‍മിക്കുന്ന ജോലി സൈന്യം ഏറ്റെടുത്തിരിക്കുന്നതിനിടെയാണ് കട്ടില്‍ ഒടിഞ്ഞ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X