സോമനാഥിന് ബംഗാള്‍ സിപിഎമ്മിന്റെ ക്ഷണം

ഒക്ടോബര്‍ ഏഴിന് കൊല്‍ക്കത്തയിലെ ന്യൂടൗണില്‍ 'ജ്യോതിബസുനഗര്‍' ഉത്ഘാടനച്ചടങ്ങിലേക്കാണ് സോമനാഥിനെ ക്ഷണിച്ചിരിക്കുന്നത്. ഇതേ ചടങ്ങിലേക്ക് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയെയും ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാന ഭവനനിര്‍മാണവകുപ്പുമന്ത്രി ഗൗതം ദേബാണ് താന്‍ സോമനാഥിന് ക്ഷണക്കത്തയച്ചതായി വെളിപ്പെടുത്തിയത്. തനിക്ക് ശാരീരികപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സോമനാഥ് അറിയിച്ചു.
കേന്ദ്രനേതൃത്വത്തിന് വെറുക്കപ്പെട്ടവനാണെങ്കിലും സോമനാഥിനോട് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പാര്‍ട്ടി സെക്രട്ടറി ബിമന്‍ബസുവിനും അടുപ്പക്കുറവില്ല. ഗൗതം ദേബിന്റെ നീക്കത്തിന് ഇരുനേതാക്കളുടെയും മൗനാനുവാദം ഉണ്ടെന്നുള്ളതും വ്യക്തമാണ്.
മമതയെക്കൂടാതെ തൃണമൂല്‍ നേതാക്കളായ സൗഗത റോയ്, പാര്‍ഥചാറ്റര്‍ജി എന്നിവര്‍ക്കും ക്ഷണമുണ്ട്.
അതേസമയം, ശാന്തിനികേതനില്‍ ഒക്ടോബര്‍ രണ്ടിന് ഒരു സൗജന്യചികിത്സാകേന്ദ്രം ഉദ്ഘാടനംചെയ്യുന്ന ചടങ്ങിലേക്ക് സോമനാഥ് ചാറ്റര്‍ജി സംസ്ഥാന സിപിഎം നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.
ജ്യോതിബസുനഗര്‍ ഉദ്ഘാടനത്തിന് സോമനാഥ് എത്തിയാല്‍ സിപിഎം നേതാക്കളോടൊപ്പം അദ്ദേഹത്തിന് വേദി പങ്കിടേണ്ടിവരും. കഴിഞ്ഞ യുപിഎ സര്‍ക്കാറിനെതിരെ പാര്‍ട്ടിക്കൊപ്പം വോട്ടുചെയ്യാന്‍ തയ്യാറാവാതിരുന്നതാണ് അന്ന് ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് പാര്‍ട്ടിക്ക് പുറത്താവാന്‍ കാരണമായത്.
അടുത്തയിടെ, തന്റെ പുസ്തകത്തില്‍ പാര്‍ട്ടിസെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സോമനാഥ് നടത്തിയ പരാമര്‍ശവും സോമനാഥും പാര്‍ട്ടികേന്ദ്രനേതൃത്വവും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചു.












Click it and Unblock the Notifications