Get Updates
Get notified of breaking news, exclusive insights, and must-see stories!

45കാരിയെ പീഡിപ്പിച്ച എഎസ്‌ഐ പിടിയില്‍

ഗുഡ്‍ഗാവ്: 45വയസ്സുള്ള സ്ത്രീയെ അവരുടെ വാടകവീട്ടില്‍ വച്ച് മാനഭംഗപ്പെടുത്തിയ പൊലീസുകാരനെ അറസ്റ്റുചെയ്തു.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ശാര്‍ദര സിങാണ് അറസ്റ്റിലായത്. ബംഗാള്‍ സ്വദേശിയായ ജോലിക്കാരിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
പരാതിയെത്തുടര്‍ന്ന് പൊലീസ് സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്.

സ്ത്രീയെ പീഡിപ്പിക്കുന്ന സമയത്ത് പൊലീസുകാരനൊപ്പം മറ്റൊരു വ്യക്തികൂടിയുണ്ടായിരുന്നുവെന്നും ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഉന്നത പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു.

സ്ത്രീ താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ ഇവര്‍ക്കതിരെ വാടകനല്‍കാത്തതിന്റെ പേരില്‍ കേസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ത്രീ വെള്ളിയാഴ്ചയാണ് സെക്ടര്‍ 56 പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

സ്റ്റേഷനില്‍ വച്ച് ഇവര്‍ തമ്മിലുള്ള പ്രശ്‌നം പൊലീസ് ഒത്തുതീര്‍പ്പാക്കി. തുടര്‍്ന്ന് തന്നെ വീട്ടിലെത്തിക്കണമെന്ന് സ്ത്രീ പൊലീസുകാരോട് ആവശ്യപ്പെട്ടു.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഎസ്‌ഐയ്‌ക്കൊപ്പം ഇവരെ വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു. വീട്ടിലെത്തിച്ച യുവതിയെ എഎസ്‌ഐ അവിടെവച്ചുതന്നെ മാനഭംഗപ്പെടുത്തുകയായിരുന്നു.

വീട്ടിലേയ്ക്കുള്ള വഴിയില്‍വച്ചാണ് മറ്റൊരാള്‍ ഇവര്‍ക്കൊപ്പം കൂടിയത്. ഇയാള്‍ സ്റ്റേഷനിലെ ഗാര്‍ഡ് ആണെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച സ്ത്രീ സംഭവം വീട്ടുടമസ്ഥനോട് പറയുകയും ഇയാളുടെ നിര്‍ദ്ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+