കമിതാക്കള്‍ മരിച്ചനിലയില്‍;അഭിമാനക്കൊലയെന്ന് സംശയം
സിര്‍സ: ഹരിയാനയിലെ സിര്‍സയില്‍ പരുത്തിപ്പാടത്ത് യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്‌ടെത്തി. മാനംകാക്കല്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
2 കാരനായ ഇന്ദര്‍പാല്‍ 18 കാരിയായ മായ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നുവെന്നും സൂചനയുണ്ട്.
സെപ്റ്റംബര്‍ 17-18 തീയതികളിലാണ് ദമ്പതികളെ കാണാതായത്. പിന്നീട് 24ന് വെള്ളിയാഴ്ചയാണ് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ഫൂല്‍ക്കന്‍ ഗ്രാമവാസികളായ ഇവര്‍ അയല്‍ക്കാര്‍ കൂടിയാണ്. വിവാഹം കഴിയ്ക്കാനും ഇവര്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. ഇവരുടെ ബന്ധമറിഞ്ഞ ഇന്ദര്‍പാലിന്റെ വീട്ടുകാര്‍ അയാളെ നിര്‍ബ്ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു.
ഇന്ദറിന്റെ വീട്ടുകാര്‍ മായയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് മായയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. കൂര്‍ത്ത ആയുധം കൊണ്ട് കുത്തിയാണ് കൊലനടത്തിയിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications