ജാഗ്രതൈ! ഓര്‍ക്കുട്ടില്‍ വൈറസ്, തുറക്കരുത്!

പോര്‍ച്ചൂഗീസ് ഭാഷയില്‍ നല്ല ശനിയാഴ്ച എന്ന അര്‍ത്ഥം വരുന്ന ബോം സബാഡോ! എന്ന വാക്കും കുറച്ചു ജാവാ സ്‌ക്രിപ്റ്റുമാണ് പല പ്രൊഫൈലുകളിലും പ്രധാനമായും ലഭ്യമാകുന്നത്.
സൈറ്റില്‍ തുടര്‍ന്നാല്‍ പാസ്‌വേര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്നാണ് ഐ ടി വിദഗ്ധരുടെ നിഗമനം. ഓര്‍ക്കുട്ടിനെ ആക്രമിക്കാന്‍ ഇത്തവണ ഹാക്കര്‍മാര്‍ ഉപയോഗിച്ചിരിക്കുന്നത് എക്‌സ്.എസ്.എസ്.സങ്കേതമാണ്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത, വൈറസ് പ്രവര്‍ത്തനക്ഷമമാകാന്‍ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല എന്നതാണ്.
ഓര്‍ക്കുട്ടിന് ഏറ്റവുമധികം പ്രചാരമുള്ള ഇന്ത്യയിലും ബ്രസീലിലുമാണ് 'ബോം സബാഡോ' വൈറസ് ഏറ്റവുമധികം പടര്‍ന്നത്.
ഓര്‍ക്കുട്ടിലൂടെ പടരുന്ന അനേകം വൈറസുകളിലൊന്നാണിത്. ഇതുവരെ ഓര്‍ക്കുട്ടിലുണ്ടായ ഏറ്റവും വ്യാപകമായ ആക്രമണമാണ് ബോം സബാഡോയെന്ന് വിലയിരുത്തപ്പെടുന്നു.
ബോം സബാഡോ വൈറസ് ബാധിച്ച ഓര്‍ക്കുട്ട് പ്രൊഫൈലുകളില്‍ നിന്ന്, ഓട്ടോമാറ്റിക്കായി 'ബോം സബാഡോ' എന്ന് സ്‌ക്രാപ്പ് ചെയ്യപ്പെടുന്നു. സ്‌ക്രാപ്പ്ബുക്ക് തുറന്നാല്‍ അക്കൗണ്ട് ആക്രമിക്കപ്പെടു.
നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ പേരില്‍ നിങ്ങളറിയാതെ തന്നെ സുഹൃത്തുക്കള്‍ക്ക് ബോം സബാഡോ (ആീാ ടമയമറീ) എന്ന് നിങ്ങളറിയാതെ സ്‌ക്രാപ്പുകള്‍ പോസ്റ്റ് ചെയ്യപ്പെടും. മാത്രമല്ല, നിങ്ങള്‍ ഓട്ടോമാറ്റിക്കായി ചില ബ്രസീലിയന്‍ അശ്ലീല കമ്മ്യൂണിറ്റിയില്‍ അംഗമാക്കപ്പെടുകയും ചെയ്യും.
ഗൂഗിളിന്റെ ഓര്‍ക്കുട്ട് ടീം ഈ വൈറസ് ബാധ വരുതിയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതായാലും, ആക്രമിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തത്ക്കാലം ഓര്‍ക്കുട്ട് അക്കൗണ്ട് തുറക്കാതിരിക്കുക എന്നതാണ്. അഥവാ ആക്രമിക്കപ്പെട്ടു എന്ന് ബോധ്യമായാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യം നിങ്ങളുടെ ബ്രൗസറിലെ കുക്കീസ് ഒഴിവാക്കുകയാണ്. ഒപ്പം പാസ്‌വേഡും മാറ്റുക.












Click it and Unblock the Notifications