ഷീല ദീക്ഷിത് ഗെയിംസ് വില്ലേജ് സന്ദര്‍ശിച്ചു

ഞായറാഴ്ച രാവിലെ ഗെയിംസ് വില്ലേജില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ദീക്ഷിത് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഗെയിംസ് വില്ലേജിലെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ 90 മിനുട്ടോളം മുഖ്യമന്ത്രി പരിശോധന നടത്തിയിരുന്നു. ഫ്‌ളാറ്റുകളിലെ സൗകര്യം വളരെ മോശമാണെന്ന് വിദേശ പ്രതിനിധികള്‍ പരാതിപരാതിപ്പെട്ടതിനെത്തുടര്‍ന്ന് അവിടങ്ങളിലും മുഖ്യമന്ത്രി പരിശോധന നടത്തി.
കായികതാരങ്ങള്‍ക്ക് വേണ്ടിയുള്ള 1168 ഫ്‌ളാറ്റുകളിള്‍ 409 ഫ്‌ളാറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ണ്ണമായും സജ്ജമായിട്ടുള്ളത്.
കെട്ടിടങ്ങളിലെ പ്ലംബിങ്, ഇലക്ട്രിക് ജോലികളും അറ്റകുറ്റപ്പണികളും യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭ്ക്ഷ്യണത്തിന്റെ ഗുണമേന്മയും ഷീലാ ദീക്ഷിത് പരിശോധിച്ചിട്ടുണ്ട്.
കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍, സുരേഷ് കല്‍മാഡി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന എന്നിവരുമായി രാവിലെ പത്തരയോടെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.












Click it and Unblock the Notifications