മദനിയെ കാണാന്‍ സൂഫിയ ജയിലിലെത്തി
ബാംഗ്ലൂര്‍: ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ ഭാര്യ സൂഫിയ മദനി സന്ദര്‍ശിച്ചു. ഇതിനായി കോടതിയില്‍നിന്നു പ്രത്യേക ജാമ്യ ഇളവു നേടിയ അവര്‍ ശനിയാവ്ച ഉച്ചയ്ക്കു 12.50 മുതല്‍ 2.40 വരെയാണു പാരപ്പന അഗ്രഹാരയിലെ ജയിലില്‍ മദനിയുമായി കൂടിക്കാഴ്ച നടത്തിയത്.
അദ്ദേഹത്തിന്റെ ഓരോ ചലനവും ക്യാമറയില്‍ പകര്‍ത്തുകയാണ്. ബാത്ത് റൂമില്‍ പോലും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് മദനിയെ കണ്ട് പുറത്തിറങ്ങിയ സൂഫിയ പറഞ്ഞു.
സൂഫിയയ്‌ക്കൊപ്പം മകന്‍ ഉമര്‍ മുക്താറടക്കം പത്തോളം പേരുണ്ടായിരുന്നു സംഘത്തില്‍. രാവിലെ 11നു സൂഫിയ എത്തുമെന്നായിരുന്നു ആദ്യ വിവരമെങ്കിലും കേരളത്തില്‍നിന്നുള്ള തീവണ്ടികള്‍ വൈകിയതിനാല്‍ 12.35നു മാത്രമാണ് ജയിലിലെത്തിയത്.
അതിനു മുന്‍പുതന്നെ പിഡിപി കൊല്ലം ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ കുടുംബസമേതം എത്തി മഅദനിയെ കാണാനെത്തുന്നവരുടെ പേരുവിവരം ഉള്‍പ്പെടുത്തി ജയില്‍ അധികൃതതര്‍ക്ക് അപേക്ഷ നല്‍കി.
12.35ന് എത്തിയ സൂഫിയയ്ക്കും സംഘത്തിനും 12.50നു പ്രവേശനം അനുവദിച്ചു. ജയില്‍ ആശുപത്രിയില്‍ കഴിയുന്ന മദനിയെ അസി.സൂപ്രണ്ടിന്റെ മുറിയിലേക്ക് എത്തിച്ച് അവിടെയാണു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.












Click it and Unblock the Notifications